 
റാന്നി: ശബരിമലയെ ദേശീയ തീർത്ഥാടന കേന്ദ്രമാക്കണമെന്ന് മുൻ തിരുവിതാം കൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. ജി.രാമൻ നായർ പറഞ്ഞു. റാന്നിയിൽ നടക്കുന്ന അയ്യപ്പ ഭാഗവത മഹാ സത്രത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പെരിയാർ ടൈഗർ റിസേർവിൽ ഉൾപ്പെട്ട ശബരിമല കേന്ദ്ര സർക്കാരിന്റെ കീഴിലാണ്. ആ പ്രദേശത്ത് തടിച്ചു കൂടുന്ന കോടിക്കണക്കിനു തീർത്ഥാടകർക്ക് സൗകര്യമൊരുക്കിക്കൊടുക്കാൻ കേന്ദ്ര സർക്കാരിനും ബാദ്ധ്യതയുണ്ട്. പ്രതീക്ഷിക്കുന്ന തരത്തിലുള്ള വികസനം കൊണ്ടുവരാൻ കേരള സർക്കാരിന് കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു.
സ്വാമി പവനപുത്ര ദാസ്, വി.കെ.രാജഗോപാൽ, ജി.രതീഷ്, രഘു ഇടക്കുളം, മനോജ് കോഴഞ്ചേരി, രമാ ദേവി ഗോവിന്ദ വാര്യർ ,സത്രം ജനറൽ കൺവീനർ എസ്.അജിത് കുമാർ, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ഗോപൻ ചെന്നിത്തല തുടങ്ങിയവർ സംസാരിച്ചു.