 
തിരുവല്ല: കാവുംഭാഗം ദേവസ്വം ബോർഡ് ഹയർസെക്കൻഡറി സ്കൂളിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനം തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ.കെ. അനന്തഗോപൻ നിർവഹിച്ചു. പി.ടി.എ. പ്രസിഡന്റ് പി.കെ.ഗോപിദാസ് അദ്ധ്യക്ഷത വഹിച്ചു. ദേവസ്വം ബോർഡ് അംഗം അഡ്വ.എസ്.എസ്. ജീവൻ മുഖ്യപ്രഭാഷണം നടത്തി. ദേവസ്വം ബോർഡ് സെക്രട്ടറി എസ്.ഗായത്രി ദേവി, മുൻസിപ്പൽ കൗൺസിലർമാരായ അന്നമ്മ മത്തായി, ശ്രീനീവാസ് പുറയാറ്റ്, ഡി.ഇ.ഒ പി.ആർ. പ്രസീന, അഡ്വ.ആർ.സനൽകുമാർ, കെ.ആർ.പ്രതാപചന്ദ്രവർമ്മ, രാജീത്ത്.ആർ.പി.,ലളിതാമണിയമ്മ, അശോക് പി.പിള്ള എന്നിവർ പ്രസംഗിച്ചു. സ്‌കൂൾ പ്രിൻസിപ്പൽ നവനീത കൃഷ്ണൻ സ്വാഗതവും പ്രഥമാദ്ധ്യാപിക എസ്.ലതാ കൃതജ്ഞതയും രേഖപ്പെടുത്തി. ശബ്ദമിശ്രണത്തിന് ദേശീയ പുരസ്കാരം നേടിയ വിഷ്ണു ഗോവിന്ദ്, മേള വിദ്വാൻ രാജീവ് കൃഷ്ണൻ എന്നിവരെ അനുമോദിച്ചു. മുതിർന്ന അദ്ധ്യാപകരായ നമ്പള്ളിൽ കൃഷ്ണപിള്ള, വാസുദേവൻ പിള്ള, പി.വി.രാമകൃഷ്ണൻ നായർ, എസ്.ഹരിദാസ്, എം.പി.ശ്യാമളാകുമാരി എന്നിവരേയും ഗോപിനാഥൻ നായർ, വാസു കെ. എന്നീ അനധ്യാപകരേയും ആദരിച്ചു.സ്‌കൂൾ അങ്കണത്തിൽ രാവിലെ അദ്ധ്യാപകരും പി.ടി.എ. അംഗങ്ങളും ചേർന്ന് ശതാബ്ദി ദീപം തെളിയിച്ചു.