റാന്നി :അമിത വേഗതയിലെത്തിയ കെ.എസ്.ആർ .ടി.സി ബസിനടിയിൽപ്പെട്ട് തടിമിൽ തൊഴിലാളിക്ക് ദാരുണാന്ത്യം. കുമ്പളാപൊയ്കയിലെ തടിമിൽ തൊഴിലാളിയായ കന്യാകുമാരി കാട്ടാത്തറ രാജു (35 ) ആണ് മരിച്ചത്. വടശേരിക്കര കുമ്പളാപൊയ്ക പുല്ലാമല ജംഗ്ന് സമീപം ഇന്നലെ വൈകിട്ട് ആറുമണിയോടെയായിരുന്നു സംഭവം.മണ്ണാറക്കുളഞ്ഞി ചാലക്കയം ശബരിമല പാതയിൽകൂടി നടന്നുപോകുമ്പോൾ ഇതുവഴിയെത്തിയ കെ.എസ്.ആർ.ടി.സി ബസ് ഇടിക്കുകയായിരുന്നു.ബസിന്റെ മുന്നിലെയും പിന്നിലെയും ചക്രങ്ങൾ ശരീരത്തിൽകൂടി കയറിയിറങ്ങി. തൽക്ഷണം മരിച്ചു. മൃതദേഹം പത്തനംതിട്ട ജനറൽ ആശുപത്രി മോർച്ചറിയിൽ