accident
അപകടത്തിൽ തകർന്ന കാർ

തിരുവല്ല: എം.സി. റോഡിൽ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. കിളിമാനൂർ ചാങ്ങിക്കുന്ന് വി.എസ്. ഭവനിൽ ജ്യോതികുമാർ, ഭാര്യ എം.വി. സുമി എന്നിവർക്കാണ് പരിക്കേറ്റത്.കുറ്റൂർ ഗവ. ഹൈസ്കൂളിന് മുന്നിൽ ഇന്നലെ ഉച്ചകഴിഞ്ഞ് 3.30നായിരുന്നു അപകടം. ചെങ്ങന്നൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ജ്യോതികുമാറും ഭാര്യയും സഞ്ചരിച്ച കാറും എതിരെ വന്ന ചരക്കുലോറിയും കൂട്ടിയിടിക്കുകയായിരുന്നു. സാരമായി പരിക്കേറ്റ ഇരുവരെയും കല്ലിശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് എം.സി. റോഡിൽ ഉണ്ടായ ഗതാഗതക്കുരുക്ക് തിരുവല്ല പൊലീസ് എത്തിയാണ് പരിഹരിച്ചത്. തിരുവല്ലയിൽ നിന്നുള്ള അഗ്നിശമന സേനയെത്തി റോഡ് കഴുകി വൃത്തിയാക്കി.