ആനന്ദപ്പള്ളി: കല്ലട തുളശേരി മണപ്പുറത്ത് തറവാട് ആനന്ദപ്പള്ളി കുറ്റിപ്ലാവിൽ ശാഖയുടെ ആഭിമുഖ്യത്തിൽ സിറിയൻ കുടിയേറ്റത്തിന്റെ 1200 -ാമത് വാർഷികാഘോഷങ്ങളുടെ ശാഖാതല സമാപനവും വാർഷികവും ആനന്ദപ്പള്ളി ജോർജ് മാത്യു നഗറിൽ 27 ന് വൈകിട്ട് നാലിന് നടക്കും പ്രസിഡന്റ് ജോർജ് മാത്യുവിന്റെ അദ്ധ്യക്ഷതയിൽ പി.ജി കുര്യൻ പ്ലാംങ്കാലായിൽ കോർ എപ്പിസ്കോപ്പ ഉദ്ഘാടനം ചെയ്യും. പാസ്റ്റർ വർഗീസ് മത്തായി ചിറക്കരോട്ട് മുഖ്യപ്രഭാഷണം നടത്തും. ഫാ. മാത്യുസ് ജോൺ മുഖ്യ അതിഥിയായിരിക്കും.