പ്രമാടം : മല്ലശേരി എക്യുമെനിക്കൽ ക്രിസ്ത്യൻ അസോസിയേഷന്റെയും സമീപ ഇടവകകളുടെയും സംയുക്താഭിമുഖ്യത്തിൽ ഇന്ന് പൂങ്കാവിൽ സംയുക്ത ക്രിസ്മസ് ആഘോഷം നടക്കും. രാവിലെ 10ന് വാഹന വിളംബര റാലി, വൈകിട്ട് അഞ്ചിന് വാഴമുട്ടം മാർ ഇഗ്‌നാത്തിയോസ് കുരിശടിയിൽ നിന്ന് സംയുക്ത ക്രിസ്മസ് റാലി ആരംഭിക്കും. ഏഴിന് പൂങ്കാവിൽ നടക്കുന്ന പൊതുസമ്മേളനം ഡോ.എം.എസ്. സുനിൽ ഉദ്ഘാടനം ചെയ്യും. രാത്രി എട്ടിന് കലാസന്ധ്യ.