കോന്നി: മികച്ച ഷോർട്ട് ഫിലിം സംവിധായകനുള്ള തിരുവനന്തപുരം മീഡിയസിറ്റിയുടെ ഫിലിം അവാർഡ് നേടിയ ശ്യാം അതിരുങ്കലിനെ കോന്നി സർഗവേദിയുടെ നേതൃത്വത്തിൽ അനുമോദിച്ചു. മാദ്ധ്യമ പ്രവർത്തകൻ ശശിനാരായണൻ ഉദ്ഘാടനം ചെയ്തു. സലിൽ വയലാത്തല അദ്ധ്യക്ഷത വഹിച്ചു. കവി കോന്നിയൂർ ദിനേശൻ, എൻ.എസ്.രാജേന്ദ്രകുമാർ,പി.ജി.സജി, ,എസ്.കൃഷ്ണകുമാർ, റ്റി.രാജീവൻ, എസ്.അഞ്ജിത എന്നിവർ സംസാരിച്ചു.