അടൂർ: അടൂർ ഗോപാലക്യഷ്ണൻ ആദ്യമായി സംവിധാനം ചെയ്ത സ്വയംവരം എന്ന സിനിമയുടെ അൻപതാം വാർഷികം മാർച്ച് മാസത്തിൽ അടൂരിൽ ആഘോഷിക്കാൻ സംഘാടക സമിതി തീരുമാനിച്ചു. അടൂർ ഗോപാലക്യഷ്ണൻ സിനിമകളുടെ പ്രദർശനം,സെമിനാറുകൾ ,അടൂർ ഗോപാലക്യഷ്ണന്റെ സിനിമയിലെ അഭിനേതാക്കളുടെ സംഗമം,ആദരിക്കൽ,പൊതുസമ്മേളനം എന്നിവ ഇതിന്റെ ഭാഗമായി നടക്കും. ചിറ്റയം ഗോപകുമാർ, കെ.പി ഉദയഭാനു (രക്ഷാധികാരികൾ), പി.ബി ഹർഷകുമാർ (ചെയർമാൻ), അഡ്വ.എസ്.മനോജ്, കെ. ജി.വാസുദേവൻ (വൈസ് ചെയർമാൻമാർ) ബാബുജോൺ (ജനറൽ കൺവീനർ) ഡൈനി ജോർജ്,അഷ്‌കർ (ജോയിന്റ് കൺവീനർ) എന്നിവരുൾപ്പെട്ട 101 അംഗ സംഘാടക സമിതിക്ക് രൂപം നൽകി.