റാന്നി: അയ്യപ്പ ഭാഗവതമഹാസത്രത്തിൽ 9 ദിവസമായി നടന്നുവന്ന അയ്യപ്പ ഭാഗവത പാരായണം സമാപിച്ചു. അയ്യപ്പ ഭാഗവതം രചിച്ച തൈയ്യക്ഷര ചൈതന്യയുടെ പത്നിയാണ് നേതൃത്വം നൽകിയത്. നാഗപ്പൻ സ്വാമി ,ഹരി വാര്യർ എന്നിവർ യജ്ഞത്തിന് സഹായം നൽകി.
സ്വാമി പവന പുത്രാ ദാസ്, ശബരിമല മുൻ മേൽശാന്തി സുധീർ നമ്പൂതിരി, രമാദേവി ഗോവിന്ദ വാര്യർ, എസ്.അജിത് കുമാർ, പ്രസാദ് കുഴികാല, ഗോപൻ ചെന്നിത്തല തുടങ്ങിയവർ സംസാരിച്ചു.
മാദ്ധ്യമ പ്രവർത്തകരെ സമ്മേളനത്തിൽ ആദരിച്ചു. എസ്.ഡി.വേണുകുമാർ, രാജേഷ് പിള്ള, പ്രഹ്ലാദൻ
,സി.സുനിൽ കുമാർ, ശ്രീകുമാർ, സിസിൽ ജോൺ, സതീഷ് കുമാർ, സുഭാഷ്, സനൽ കുമാർ ടി.എസ്, പ്രശാന്ത്, ലാൽ വിളംബരം, സനോജ് തത്വമയി, സതീഷ് കുമാർ.ആർ, രാഹുൽ അത്തിക്കയം തുടങ്ങിയ പത്ര പ്രവർത്തകർ പങ്കെടുത്തു. പ്രോഗ്രാം ചെയർമാൻ ഗോപൻ ചെന്നിത്തല അദ്ധ്യക്ഷനായിരുന്ന സമ്മേളനത്തിൽ മീഡിയ ചെയർമാൻ സതീഷ് കുമാർ.ആർ, സത്രം ജനറൽ കൺവീനർ എസ്.അജിത് കുമാർ, പ്രസിഡന്റ് പ്രസാദ് കുഴികാല, ജനറൽ സെക്രട്ടറി ബിജുകുമാർ കുട്ടപ്പൻ തുടങ്ങിയവർ പ്രസംഗിച്ചു.