libra
അറുകാലിക്കൽ എസ്. എൻ. ഡി. പി ശാഖയുടെ നേതൃത്വത്തിൽ ആരംഭിച്ച ഗുരുർജ്യോതി ലൈബ്രറിയുടെ ഉദ്ഘാടനവും കലണ്ടർ പ്രകാശനവും അടൂർ താലൂക്ക് യൂണിയൻ കൺവീനവർ അഡ്വ. മണ്ണടി മോഹനൻ നിർവഹിക്കുന്നു.

അടൂർ : എസ്. എൻ. ഡി. പി യോഗം അടൂർ യൂണിയനിലെ 1319-ാം നമ്പർ അറുകാലിക്കൽ ശാഖയുടെ നേതൃത്വത്തിൽ ആരംഭിച്ച ലൈബ്രറിയുടെ ഉദ്ഘാടനം അടൂർ താലൂക്ക് യൂണിയൻ കൺവീനവർ അഡ്വ. മണ്ണടി മോഹനൻ നിർവഹിച്ചു.ശാഖ പ്രസിഡന്റ് കെ.സി. ശിവൻകുട്ടി, സെക്രട്ടറി ഇൻ - ചാർജ് കെ.ബിനു, വൈസ് പ്രസിഡന്റ് വി.പരമേശ്വരൻ, വായനശാല സംഘാടക സമിതി ചെയർമാൻ കെ. സുരേഷ് ബാബു. ഏഴംകുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ആർ.ജയൻ, വനിതാ സംഘം സെക്രട്ടറി ലതാ മധു .യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് കെ.കമൽ തുടങ്ങിയവർ പങ്കെടുത്തു.