ചെങ്ങന്നൂർ: ചുറ്റുപാടുമുള്ളവർക്ക് നന്മയും സഹായവും നൽകി വെളിച്ചം പരത്തുന്നവരെയാണ് സമൂഹത്തിന് ആവശ്യമെന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു. കരുണ പെയിൻ ആൻഡ് പാലിയേറ്റിവ് കെയർ സൊസൈറ്റിയുടെ കരുണ ഹോംസ് പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചലച്ചിത്ര സംവിധായകൻ ബ്ലസി ശിലാസ്ഥാപനം നിർവഹിച്ചു. കരുണ ചെയർമാൻ സജി ചെറിയാൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.സി എം.സി ചെയർമാൻ എം.എച്ച് റഷീദ്, സി.പി.എം ചെങ്ങന്നൂർ ഏരിയ സെക്രട്ടറി എം.ശശികുമാർ, മാന്നാർ ഏരിയ സെക്രട്ടറി പി.ഡി ശശിധരൻ, പുഷ്പലത മധു, ജയിംസ് ശമുവേൽ, എൻ.ആർ സോമൻ പിള്ള, പി.ആർ രമേശ് കുമാർ, ടി.സി സുനിമോൾ, കെ.ആർ മോഹനൻ പിള്ള, ജി.വിവേക്, കെ.ആർ മുരളിധരൻ നായർ, കെ ചന്ദ്രൻ പിള്ള, എൻ പദ്മാകരൻ ,ബി.ബാബു, ജെബിൻ പി വർഗീസ് എന്നിവർ പ്രസംഗിച്ചു. ഭൂരഹിതരായവരെ കണ്ടെത്തി ഭൂമിയും വീടും നൽകുന്നതാണ് കരുണ ഹോംസ് പദ്ധതി .വെണ്മണി പുന്തല പേരൂർ കിഴക്കേതിൽ വി.ദാമോദരൻ നായർ, അമ്പിമുക്ക് ജംഗ്ഷനു സമീപം ദാനമായി നൽകിയ 90 സെന്റ് സ്ഥലത്താണ് പദ്ധതി യാഥാർത്ഥ്യമാകുന്നത്.