റാന്നി: ജനമൈത്രി പൊലീസിന്റെ ആഭിമുഖ്യത്തിൽ അങ്ങാടി പി.ജെ.ടി ഹാളിൽ സ്ത്രീകൾക്കും കുട്ടികളും സൈബർ ലോകത്ത് നേരിടേണ്ടിവരുന്ന ചതി കുഴികളെക്കുറിച്ച് ബോധവൽക്കരണ കാമ്പയിൻ നടത്തി. റാന്നി, പെരുനാട്, വെച്ചൂച്ചിറ, പെരുമ്പെട്ടി എന്നീ സ്റ്റേഷന്റെ പരിധിയിലുള്ള സ്ത്രീകളെയും കുട്ടികളെയും പങ്കെടുപ്പിച്ചു. റാന്നി ഡി.വൈ.എസ്.പി.ജി സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു. റാന്നി സ്റ്റേഷൻ ഹൗസ് ഓഫീസർ എം.ആർ സുരേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. പെരുനാട് സ്റ്റേഷൻ ഹൗസ് ഓഫീസർ രാജീവ് കുമാർ മുഖ്യപ്രഭാഷണം നടത്തി. പ്രൊഫസർ സുരേഷ് ക്ലാസിന് നേതൃത്വം നൽകി. സബ് ഇൻസ്പെക്ടർ സി.ബി മധു, ജനമൈത്രി ബീറ്റ് ഓഫീസർമാരായ രജനി, സൂക്ഷമ, അശ്വധീഷ് കെ,.എസ്, കൊച്ചുമോൻ, ശ്രീജിത്ത്, ജനമൈത്രി കോ- ഓർഡിനേറ്റർ ശ്രീനി ശാസ്താംകോവിൽ, സമിതി അംഗങ്ങളായ നിഷാ രാജീവ്,ജയ ജി.നായർ,സുരേഷ് പുള്ളോലി,ഗോപാലകൃഷ്ണൻ നായർ, രാമൻ പിള്ള എന്നിവർ പ്രസംഗിച്ചു.