പന്തളം: യുണൈറ്റഡ് ക്രിസ്ത്യൻ ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തിലും സമീപ പ്രദേശ ങ്ങളിലുള്ള എപ്പിസ്‌കോപ്പൽ സഭകളുടെയും സന്നദ്ധ സംഘടനകളുടെയും സഹകരണത്തിലും ഇന്ന് പന്തളത്ത് സംയുക്ത ക്രിസ്മസ് റാലിയും പൊതുസമ്മേളനവും നടക്കും. ഉച്ചകഴിഞ്ഞ് മൂന്നിന് മുട്ടാർ സെന്റ് ജോർജ് നഗറിൽ നിന്ന് ആരംഭിക്കുന്ന റാലി പന്തളം പൊലീസ് സർക്കിൾ ഇൻസ്‌പെക്ടർ എസ്.ശ്രീകുമാർ ഉദ്ഘാടനം ചെയ്യും. നാലിന് കുരമ്പാല സെന്റ് തോമസ് ഓർത്തഡോക്‌സ് വലിയപള്ളി അങ്കണത്തിൽ ചേരുന്ന പൊതുസമ്മേളനം മന്ത്രി വീണാജോർജ് ഉദ്ഘാടനം ചെയ്യും. ജോൺ ഡാനിയൽ കോർ എപ്പിസ്‌കോപ്പ അദ്ധ്യക്ഷത വഹിക്കും. ഡോ. മാത്യൂസ് മാർ തീമോത്തിയോസ് മെത്രാപ്പോലീത്ത അനുഗ്രഹ പ്രഭാഷണം നടത്തും. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ആദരിക്കൽ ചടങ്ങ് നിർവഹിക്കും. ജില്ലാ കളക്ടർ ഡോ. ദിവ്യ എസ്.അയ്യർ ക്രിസ്മസ് സന്ദേശം നൽകും ഡോ. നൈനാൻ വി. ജോർജ് , സന്തോഷ് നെടങ്ങോട് എന്നിവർ പ്രസംഗിക്കും .തുടർന്ന് ക്രിസ്മസ് ഗാന സന്ധ്യ.