പന്തളം: മോട്ടോർ വാഹന വകുപ്പിന്റെ നേതൃത്വത്തിൽ റോട്ടറി ക്ലബിന്റെ സഹകരണത്തോടെ പന്തളം മണികണ്ഠൻ ആൽത്തറയിൽ രാത്രികാല സൗജന്യ ചുക്കുകാപ്പി വിതരണം ആരംഭിച്ചു. പത്തനംതിട്ട ആർ. ടി.ഒ എ.കെ .ദിലുവിന്റെ അദ്ധ്യക്ഷതയിൽ പന്തളം കൊട്ടാരം നിർവാഹക സംഘം പ്രസിഡന്റ് പി.ജി.ശശികുമാർ വർമ്മ ഉദ്ഘാടനം ചെയ്തു. പത്തനംതിട്ട എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒ എൻ.സി അജിത്കുമാർ, മോട്ടോർ വാഹനവകുപ്പ് ശബരിമല ലയ്‌സൺ ഓഫീസർ കെ. അജിത്കുമാർ തുടങ്ങിയവർ പങ്കെടുത്തു.