nss
പ്രൊവിഡൻസ് കോളേജ് ഓഫ് എൻജിനീയറിംഗിൽ ആരംഭിച്ച എൻ.എസ്.എസ് ക്യാമ്പ് പി.സി വിഷ്ണുനാഥ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.

ചെങ്ങന്നൂർ: പ്രൊവിഡൻസ് കോളേജ് ഒഫ് എൻജിനീയറിംഗിലെ എൻ.എസ്.എസ് യൂണിറ്റിന്റെ ഈ വർഷത്തെ സെവൻ ഡേയ്സ് സ്പെഷ്യൽ ക്യാമ്പ് പുനർജ്ജനി ആരംഭിച്ചു. പി.സി വിഷ്ണുനാഥ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ചെങ്ങന്നൂർ മുനിസിപ്പൽ ചെയർപേഴ്സൺ മറിയാമ്മ ജോൺ ഫിലിപ്പ്, കോളേജ് പ്രിൻസിപ്പൽ ഡോ. സന്തോഷ് സൈമൺ, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ മനീഷ് വി.എം, എൻ.എസ്.എസ് അസിസ്റ്റന്റ് പ്രോഗ്രാം ഓഫീസർ മിനി ബാഹുലേയൻ എന്നിവർ പ്രസംഗിച്ചു. ചെങ്ങന്നൂർ മുൻസിപ്പാലിറ്റിയുടെ കീഴിലുള്ള കംഫർട്ട് സ്റ്റേഷനുകൾ നവീകരിക്കുക എന്നതാണ് ക്യാമ്പിന്റെ മുഖ്യ ലക്ഷ്യം. ജില്ലാ ആശുപത്രി നവീകരണവും കേരള പൊലീസിന്റെ സഹകരണത്തോടെ സൈബർ സെക്യൂരിറ്റി, സൈബർ ക്രൈം എന്നിവയെക്കുറിച്ചുള്ള ബോധവത്കരണ പരിപാടിയും എക്സൈസ് ഡിപ്പാർട്ട്മെന്റുമായി സഹകരിച്ച് ലഹരി വിരുദ്ധ പ്രവർത്തനങ്ങളും ക്യാമ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.