കടമ്മനിട്ട : വിശ്വകർമ്മ സർവീസ് സൊസൈറ്റി 78-​ാം കടമ്മനിട്ട ശാഖയുടെ നേതൃത്വത്തിൽ വിശ്വകർമ്മ നഗറിൽ ശാഖാഅംഗങ്ങളുടെയും പൊതുജനങ്ങളുടേയും സഹകരണത്താൽ തങ്കയങ്കി ഘോഷയാത്രയ്ക്ക് സ്വീകരണവും നെൽപ്പറ സമർപ്പണവും നടത്തി. ശാഖാ പ്രസിഡന്റ് ടി.എസ്. വിശ്വനാഥൻ ആചാരി, സെക്രട്ടറി എൽ.ഗണേശൻ, ഖജാൻജി കെ.കെ.വിശാഖ്, യൂണിയൻ പ്രതിനിധി ടി.കെ.ഗോപാലകൃഷ്ണൻ, മഹിളാ സമാജം ഭാരവാഹികളായ ടി.എൽ. വിജയലക്ഷ്മി അമ്മാൾ, തുളസി രാജേന്ദ്രൻ , രാജി മനോഹരൻ എന്നിവർ നേതൃത്വം നൽകി.