അടൂർ : കോട്ടമുകൾ മാർ ബസേലിയോസ് ഒാർത്തഡോക്സ് ചാപ്പലിലെ 74-ാമത് കൺവെൻഷനും പെരുന്നാളും ഇന്നുമുതൽ ജനുവരി 2വരെ നടക്കും. ഇന്ന് രാവിലെ 11 ന് വികാരി ഫാ. ജോൺ തോമസ് കൊടിയേറ്റ് നടത്തും. എല്ലാ ദിവസവും വൈകിട്ട് 6 ന് സന്ധ്യാ നമസ്ക്കാരം, 6.30 ന് ഗാനശുശ്രൂഷ, 7 ന് വചനശുശ്രൂഷ, സമർപ്പണം പ്രാർത്ഥന. 31 ന് വൈകിട്ട് 7 ന് ഫാ. ജോൺതോമസ് പുതുവത്സര സന്ദേശം നൽകും. ജനുവരി 1 ന് രാവിലെ 7 മുതൽ വിശുദ്ധ കുർബാന, സ്നേഹവിരുന്ന് എന്നിവയ്ക്ക് ശേഷം 9.30 ന് ആരംഭിക്കുന്ന ആദ്ധ്യാത്മിക സംഘടനകളുടെ വാർഷികം വികാരി ഫാ. ജോൺ തോമസ് ഉദ്ഘാടനം ചെയ്യും. മിന്റാ മറിയം വർഗീസ് മുഖ്യ സന്ദേശം നൽകും. സഹവികാരി ഫാ. ജോൺ ജോർജ്ജ് അദ്ധ്യക്ഷതവഹിക്കും.പൊഫ. ജോസ്. വി. കോശി, എ. വി. ജോർജ്ജ് അരുമ്പോലിൽ എന്നിവർ പ്രസംഗിക്കും. . കോട്ടമുകൾ സെന്റ് തോമസ് യുവജന പ്രസ്ഥാനം പ്രസിദ്ധീകരിക്കുന്ന പെരുന്നാൾ സപ്ളിമെന്റിന്റെ പ്രകാശനം ചടങ്ങിൽ നടക്കും. തുടർന്ന് റാസ . 2 ന് ഡോ. ഗബ്രിയേൽ മാർ ഗ്രീഗോറിയോസ് മെത്രാപ്പോലീത്തയുടെ മുഖ്യ കാർമ്മികത്വത്തിൽ മൂന്നിന്മേൽ കുർബ്ബാന. 9.30 മുതൽ ശ്ളൈഹികാ വാഴ്വ്, സമ്മാനദാനം, നേർച്ചവിളമ്പ്, കൊടിയിറക്ക് .