തിരുവല്ല: പാട്ടും പാർട്ടിയുമായി വാഗമണ്ണിന്റെ കുളിരിൽ പുതുവത്സരാഘോഷം കെ.എസ്.ആർ.ടി.സി.സംഘടിപ്പിക്കുന്നു. അതും ചെറിയ പരിപാടിയൊന്നുമല്ല. ക്യാമ്പ് ഫയർ, ഗാനമേള, ഡി.ജെ, ഗാല ഡിന്നർ എന്നിവ ഒരുക്കി ഒരു സൂപ്പർ പാക്കേജ്. ഉച്ചഭക്ഷണം ഉൾപ്പെടെ 'മിസ്റ്റി നൈറ്റ് 2023' ഒരുക്കുന്നു. ഈ പ്രോഗ്രാമിന് ഒരാൾക്ക് 2250 രൂപയാണ്. കുറഞ്ഞ ചെലവിൽ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് യാത്രയൊരുക്കുന്ന കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂറിസം സെൽ കഴിഞ്ഞ ഒരു വർഷത്തിനിടെ 602 ടൂർ പാക്കേജുകളിലായി 2907 ട്രിപ്പുകൾ നടത്തി.

ജനപ്രിയ പാക്കേജുകൾ വിവിധ യൂണിറ്റുകൾ

ഏറ്റവും അധികം യാത്രക്കാർ ഇഷ്ടപ്പെടുന്ന മലക്കപ്പാറ,മൂന്നാർ ട്രിപ്പ്,കൊച്ചിയിലെ ആഡംബര കപ്പൽയാത്ര,കുമരകം ഹിസ് ബോട്ട് ,ഗവി തുടങ്ങിയ ജനപ്രിയ പാക്കേജുകളുമായി ജില്ലയിലെ വിവിധ യൂണിറ്റുകൾ ക്രിസ്മസ് ന്യൂ ഇയർ ഒഴിവുദിവസങ്ങൾ ആഘോഷിക്കുകയാണ്.

തിരുവല്ല ഡിപ്പോ

തിരുവല്ല ഡിപ്പോ 27ന് ഗവി , പരുന്തുംപാറ ഒരാൾക്ക് ഉച്ചഭക്ഷണവും ബോട്ടിംഗും ഉൾപ്പെടെ 1500/- 30ന് കൊച്ചിയിൽ നിന്നും ആഡംബര കപ്പൽ യാത്ര. ഒരാൾക്ക് 3049 രൂപയും, 10വയസ് വരെയുള്ള കുട്ടികൾക്ക് 1399 രൂപയുമാണ്. 30ന് മൂന്നാർ- കാന്തല്ലൂർ ദ്വിദിന യാത്ര ഒരാൾക്ക് 1500/- 31ന് കുമരകത്ത് നിന്ന് ഹൗസ് ബോട്ട് യാത്ര 31ന് മിസ്റ്റി നൈറ്റ് @ വാഗമൺ- രാവിലെ എട്ടിന് പുറപ്പെടുന്നു. ഒരാൾക്ക് 2250 രൂപ ഉച്ചഭക്ഷണം ഉൾപ്പെടെ. ജനുവരി 1ന് മലക്കപ്പാറ ഒരാൾക്ക് 770/- 9744348037, 9074035832.

അടൂർ ഡിപ്പോ

26ന് കൊച്ചിയിൽ നിന്നും ആഡംബര കപ്പൽ യാത്ര. ഒരാൾക്ക് 3360 രൂപയും, 10വയസ് വരെയുള്ള കുട്ടികൾക്ക് 1570രൂപയുമാണ്. 30ന് ഗവി, പരുന്തുംപാറ ഒരാൾക്ക് ഉച്ചഭക്ഷണവും ബോട്ടിംഗും ഉൾപ്പെടെ 1400/- 31ന് മിസ്റ്റി നൈറ്റ് @വാഗമൺ- രാവിലെ 9ന് പുറപ്പെടുന്നു. ഒരാൾക്ക് 2250രൂപ ഉച്ചഭക്ഷണം ഉൾപ്പെടെ. 9447302611, 9207014930

പത്തനംതിട്ട ഡിപ്പോ

26ന് ഗവി ,പരുന്തുംപാറ ഒരാൾക്ക് ഉച്ചഭക്ഷണവും ബോട്ടിംഗും ഉൾപ്പെടെ 1300/- 27ന് ഗവി, പരുന്തുംപാറ ഒരാൾക്ക് ഉച്ചഭക്ഷണവും ബോട്ടിംഗും ഉൾപ്പെടെ 1300/- 29ന് ഗവി , പരുന്തുംപാറ ഒരാൾക്ക് ഉച്ചഭക്ഷണവും ബോട്ടിംഗും ഉൾപ്പെടെ 1300/- 31ന് മിസ്റ്റി നൈറ്റ് @ വാഗമൺ- രാവിലെ 9ന് പുറപ്പെടുന്നു. ഒരാൾക്ക് 2250 രൂപ ഉച്ചഭക്ഷണം ഉൾപ്പെടെ. 9495752710, 7907467574. ജില്ലയിലെ വിവിധ യൂണിറ്റുകളിൽ നിന്ന് ബഡ്ജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിൽ ശിവഗിരി, തിരുവൈരാണികുളം തീർത്ഥാടന യാത്രകളും നടത്തുന്നു.ജില്ലാ കോർഡിനേറ്റർ ഫോൺ; 9744348037.

........................

ഒരു വർഷത്തിനിടെ 602 ടൂർ

പാക്കേജുകളിലായി 2907 ട്രിപ്പുകൾ