പത്തനംതിട്ട : തൊണ്ണൂറാമത് ശിവഗിരി തീർത്ഥാടനത്തോടനുബന്ധിച്ച് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ഗുരുധർമ്മ പ്രചരണസഭ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പദയാത്ര നടത്തും. നാളെ പത്തനംതിട്ട ടൗൺ 86-ാം നമ്പർ ഗുരുദേവ ക്ഷേത്രത്തിൽ നിന്ന് ആരംഭിച്ച് 30ന് ശിവഗിരി മഹാസമാധിയിൽ എത്തിച്ചേരും. ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി ഋതംഭരാനന്ദ സ്വാമി സമ്മേളനം ഉദ്ഘാടനം ചെയ്യും. ജി.ഡി.പി.എസ് കേന്ദ്ര ജനറൽ സെക്രട്ടറി ഗുരുപ്രകാശം സ്വാമി പദയാത്ര ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് കെ.ആർ സുരേഷ് കുമാർ അദ്ധ്യക്ഷത വഹിക്കും. എസ്.എൻ.ഡി.പി യോഗം പത്തനംതിട്ട യൂണിയൻ പ്രസിഡന്റ് കെ. പദ്മകുമാർ തീർത്ഥാടന നവതി ആഘോഷ സന്ദേശം നൽകും. സെക്രട്ടറി ഡി. അനിൽ കുമാർ അനുഗ്രഹ പ്രഭാഷണം നടത്തും. പദയാത്ര കൺവീനർ മനുരാജ് പദയാത്ര വിശദീകരണം നൽകും. എസ്.എൻ.ഡി.പി യോഗം പന്തളം യൂണിയൻ പ്രസിഡന്റ് സിനിൽ മുണ്ടപ്പള്ളി, റാന്നി യൂണിയൻ കൺവീനർ മണ്ണടി മോഹനൻ, അടൂർ യൂണിയൻ ചെയർമാൻ മനോജ്, കോഴഞ്ചേരി യൂണിയൻ പ്രസിഡന്റ് കെ.എൻ മോഹൻ ബാബു, തിരുവല്ല യൂണിയൻ പ്രസിഡന്റ് കെ.എ ബിജു എന്നിവർ മുഖ്യ പ്രഭാഷണം നടത്തും.
ജി.ഡി.പി. എസ് കേന്ദ്ര രജിസ്ട്രാർ മധു മാധവൻ, കേന്ദ്ര വൈസ് പ്രസിഡന്റ് അനിൽ തടാലിൽ, മാതൃസഭ കേന്ദ്ര പ്രസിഡന്റ് വി.എൻ കുഞ്ഞമ്മ, പന്തളം യൂണിയൻ പ്രസിഡന്റ് ഡോ. എ.വി ആനന്ദരാജ്, കോഴഞ്ചേരി യൂണിയൻ സെക്രട്ടറി ദിവാകരൻ, തിരുവല്ല യൂണിയൻ സെക്രട്ടറി അനിൽ എസ്. ഉഴത്തിൽ , പത്തനംതിട്ട യൂണിയൻ കൗൺസിലർ എസ്. സജി നാഥ്, ജി.ഡി പി.എസ് ജില്ലാ സെക്രട്ടറി എം.എസ് ബിജുകുമാർ എന്നിവർ സംസാരിക്കും. ഞ ള്ളൂർ ആത്മ സ്വരുപാനന്ദമയി മഠത്തിലെ മാതാ ആത്മ സ്വരുപാനന്ദമയി പദയാത്ര പതാക കൈമാറും. പദയാത്രാ ക്യാപ്ടൻ രാജേന്ദ്രൻ കലഞ്ഞൂർ പതാക ഏറ്റുവാങ്ങും.