മല്ലപ്പള്ളി : തെള്ളിയൂർക്കാവിലെ പടയണിയിൽ ഇന്നലെ ഭൈരവി, കാലൻ, കാലേക്ഷി കോലങ്ങൾ കളത്തിൽ എത്തി. ഇന്നാണ് വല്യപടയണി. രാത്രി ദീപാരാധനയ്ക്കു ശേഷം ഭഗവതിയെയും കാലേക്ഷി അമ്മയെയും ഇരുജീവിതകളിൽ പടയണിക്കളത്തിലേക്ക് എതിരേൽക്കും. തുടർന്ന് പുലവൃത്തം, കോലങ്ങൾ എതിരേൽപ്പ്, ചൂട്ട് കാപ്പൊലി എന്നിവ നടക്കും.