25-unni-placheri

കോഴഞ്ചേ​രി : എ​സ്.എൻ.ഡി.പി യോഗം കോഴ​ഞ്ചേരി യൂണിയന്റെയും അയിരൂർ ശ്രീനാരായണ മിഷന്റെയും സം​യുക്താഭിമുഖ്യത്തിൽ നടന്നു വരു​ന്ന ശ്രീനാരായണ കൺവെൻഷനി​ലെ കലാ സാഹിത്യ സമ്മേളനം കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉണ്ണി പ്ലാച്ചേരി ഉദ്ഘാടനം ചെയ്​തു. കുറിയന്നൂർ ശാഖാ പ്രസിഡന്റ് ടി.എൻ.നട​രാജന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഇലവുംതിട്ട ശാഖാ സെക്രട്ട​റി കെ.ജി.സുരേന്ദ്രൻ, ഇലവുംതിട്ട​ നെടി​യ​കാലാ ശാഖാ സെക്രട്ടറി രമണൻ, വരട്ടുചിറ ശാഖാ സെക്രട്ടറി മധു എന്നിവർ സംസാരി​ച്ചു. യൂണിയൻ പ്രസിഡന്റ് മോഹൻ ബാബു, കൗൺസിലർമാരാ​യ അഡ്വ.സോണി പി. ഭാസ്‌ക്കർ, പ്രേംകുമാർ മുളമൂട്ടിൽ, സുഗതൻ പുവ​ത്തൂർ, മിഷൻ പ്രസിഡന്റ് ബാബുരാജൻ, ഒർഗനൈ​സർ എസ്.ശ്രീകുമാർ എന്നിവർ സന്നിഹിതരായിരുന്നു. കോഴഞ്ചേരി ടൗൺ ശാഖാ പ്രസിഡന്റ് എൻ.എൻ. പ്രസാദ് സ്വാഗതവും അയിരൂർ ശാഖാ സെക്രട്ട​റി സി.വി.സോമൻ കൃതജ്ഞതയും പറഞ്ഞു.