പത്തനംതിട്ട : എഴുത്തുകൂട്ടം സാംസ്‌കാരികവേദിയുടെ നേതൃത്വത്തിലുള്ള കഥാ ശില്പശാല 29, 30 തീയതികളിലായി അടൂർ മാർത്തോമ്മാ യൂത്ത് സെന്ററിൽ നടക്കും. 29 ന് രാവിലെ 9.30ന് സാഹിത്യകാരൻ ബെന്യാമിൻ ഉദ്ഘാടനം ചെയ്യും. നിരൂപകൻ പ്രദീപ് പനങ്ങാട് മുഖ്യപ്രഭാഷണം നടത്തും. എഴുത്തുകൂട്ടം സാംസ്‌കാരികവേദി പ്രസിഡന്റ് പ്രീത് ചന്ദനപ്പള്ളി അദ്ധ്യക്ഷത വഹിക്കും. എഴുത്തുകാരായ വിനു എബ്രഹാം, വി.കെ.കെ. രമേശ്, ജേക്കബ് എബ്രഹാം, വീണ റോസ്‌കോട്ട്, ഉണ്ണികൃഷ്ണൻ കളീക്കൽ, ജോജിത വിനീഷ്, ആനി ജോർജ്, കൃപ അ​മ്പാടി ,കെ. എസ്. രതീഷ്, ഷാഹിന കെ. റഫീഖ്, രവിവർമ്മ തമ്പുരാൻ,അരുൺ എഴുത്തച്ഛൻ, എം. പ്രശാന്ത് എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസെടുക്കും.
30ന് വൈകിട്ട് 4.30ന് നടക്കുന്ന സമാപന സമ്മേളനം സിനിമ സംവിധായകൻ ഡോ.ബിജു ഉദ്ഘാടനം ചെയ്യും. കഥാകൃത്ത് ബി. രവികുമാറാണ് ക്യാമ്പ് ഡയറക്ടർ. ഒരുക്കങ്ങൾ പൂർത്തിയായതായി എഴുത്തുകൂട്ടം പ്രസിഡന്റ് പ്രീത് ചന്ദനപ്പള്ളി, സെക്രട്ടറി ഡോ. നിബുലാൽ വെട്ടൂർ, ട്രഷറർ ഹരീഷ് റാം എന്നിവർ അറിയിച്ചു.