തിരുവല്ല : എസ്.​എൻ.​ഡി.​പി. യോഗം തിരു​വല്ല യൂണി​യന്റെ ആഭി​മു​ഖ്യ​ത്തി​ലുള്ള 11​-ാ​മത് ശിവ​ഗിരി-ഗുരുകുലം തീർത്ഥാ​ടന പദ​യാത്ര 27ന് രാവിലെ 7 ന് യൂണി​യൻ ഒാഡി​റ്റോ​റി​യ​ത്തിൽ എം.ജി.യൂണിവേഴ്‌സിറ്റി മുൻ സിൻഡിക്കേറ്റ് അംഗം പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ ഉദ്ഘാ​ടനം ചെയ്യും. യൂ​ണി​യൻ പ്രസിഡന്റ് കെ. എ. ബിജു ഇര​വി​പേ​രൂർ അദ്ധ്യ​ക്ഷത വഹി​ക്കും. യൂണി​യൻ സെക്രട്ടറി അനിൽ എസ്. ഉഴ​ത്തിൽ സ്വാഗതം പറയും. യോഗം അസി. സെക്രട്ടറി പി.എസ്.വിജയൻ മുഖ്യ പ്രഭാഷണം നടത്തും. യോഗം ഇൻസ്‌പെക്ടിംഗ് ഓഫീസർ എസ്. രവീന്ദ്രൻ സംഘടനാസന്ദേശം നൽകും. കോടുകുളഞ്ഞി വിശ്വധർമ്മ മഠാധിപതി ശിവബോധാനന്ദ സ്വാമി അനു​ഗ്ര​ഹ​പ്ര​ഭാ​ഷണം നടത്തി പദ​യാത്രാ ക്യാപ്റ്റൻമാ​രായ അനിൽ ചക്രപാണി, പ്രസന്നകുമാർ എന്നി​വർക്ക് പീതപതാക കൈമാറും. യൂണിയൻ കൗൺസിലർമാരായ രാജേഷ് മേപ്രാൽ, മനോജ് ഗോപാൽ, ബിജു മേത്താനം, സരസൻ റ്റി.ജെ. യൂണിയൻ പഞ്ചായത്ത് കമ്മിറ്റിയംഗങ്ങളായ കെ. കെ. രവി, കെ. എൻ. രവീന്ദ്രൻ, പോഷക സംഘടനാ നേതാക്കൾ എന്നിവർ ആശംസാപ്രസംഗം നടത്തും. യൂണിയൻ വൈസ് പ്രസിഡന്റ് കെ.ജി. ബിജു നന്ദി പറയും. വിവിധ യൂണിയനുകളുടെയും ശാഖകളുടെയും സ്വീകരണങ്ങൾ ഏറ്റുവാങ്ങി 30ന് ശിവഗിരി മഹാസമാധിയിൽ എത്തിച്ചേരും.