പത്തനംതിട്ട:​ ശിവഗിരി തീർത്ഥാടക സമിതി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള ശിവഗിരി പദയാത്ര നാളെ രാവിലെ 10ന് 1225 അതുമ്പുംകുളം ശാഖാ ഗുരുദേവക്ഷേത്രത്തിൽ നിന്ന് ആരംഭിക്കും.
കെ.യു.ജനീഷ് കുമാർ എം.എൽ.എ. സമ്മേളനം ഉദ്ഘാടനം ചെയ്യും.തീർത്ഥാടക സമിതി ചെയർമാൻ അഡ്വ. കെ.എൻ.സത്യാനന്ദപ്പണിക്കർ അദ്ധ്യക്ഷത വഹിക്കും. പദയാത്രയുടെ ഉദ്ഘാടനം ശിവഗിരി മഠം ബോർഡ് അംഗം വിശുദ്ധാനന്ദ സ്വാമി നിർവഹിക്കും. എസ്.എൻ.ഡി.പി യോഗം പത്തനംതിട്ട യൂണിയൻ പ്രസിഡന്റ് കെ.പത്മകുമാർ തീർത്ഥാടന സന്ദേശം നൽകും. ഗാന്ധിഭവൻ സെക്രട്ടറി ഡോ.പുനലൂർ സോമരാജൻ മുഖ്യപ്രഭാഷണം നടത്തും.നാല്പത് കേന്ദ്രങ്ങളിൽ നിന്നുള്ള സ്വീകരണങ്ങൾ ഏറ്റുവാങ്ങി 30 ന് വൈകിട്ട് പദയാത്ര ശിവഗിരിയിൽ എത്തിച്ചേരും.