ഇലവുംതിട്ട: എസ്.എൻ.ഡി.പി യോഗം മുട്ടത്തുകോണം 80-ാം നംമ്പർ ഗുരുമന്ദിരത്തിലെ ചിറപ്പ് സമാപനവും 44-ാമത് പ്രതിഷ്ഠാ വാർഷികവും 26 ,27, 28 തീയതികളിൽ നടക്കും.26ന് രാവിലെ6 ന് ഗുരുപൂജ, 8 ന് ഭാഗവത പാരായണം, 1 ന് സമൂഹസദ്യ, 6 ന് ദീപാരാധന. ,7 ന് കുട്ടികളുടെ കലാപരിപാടികൾ, 9 വയലിൻ
27ന് രാവിലെ , 6 ന് വിശേഷാൽ പൂജ, 8 ന് ഭാഗവത പാരായണം, 6 ന് ദീപാരാധന .രാത്രി 8 ന് പുരാണ കഥാപ്രസംഗം
28ന് രാവിലെ 6 ന് വിശേഷാൽ പൂജ, 8 ന് ഭാഗവത പാരായണം, രാത്രി 7 ന് പ്രതിഷ്ഠാ വാർഷിക സമ്മേളനവും, വിദ്യാഭ്യാസ അവാർഡ് വിതരണവും, ധനസഹായ വിതരണവും കെ.യു.ജനീഷ് കുമാർ എം .എൽ.എ ഉദ്ഘാടനം ചെയ്യും. ഇ.ഡി.സുഗതൻ മുഖ്യ പ്രഭാഷണം നടത്തും. പ്രൊഫ.പി കെ മോഹൻ രാജ് അനുഗ്രപ്രഭാഷണം നടത്തും. വി.എൻ.കുഞ്ഞമ്മ, നിരഞ്ജന രാജ്, അഡ്വ. സുരേഷ് സോമ, രഞ്ജിനി അജിത്ത്, കോമളം മുരളീധരൻ, എ.പി.അനു, രമേശ് ബാബു എന്നി വർ സംസാരിക്കും. എസ്.സുരേന്ദ്രൻ സ്വാഗതവും പി.ഡി.വിശ്വേശര പണിക്കർ നന്ദിയും പറയും രാത്രി 9.30 ന് കൊല്ലം കാളിദാസ കലാകേന്ദ്രത്തിന്റെ നാടകം