കോഴഞ്ചേരി: മഹിളാ ഐക്യവേദിയുടെ ആഭിമുഖ്യത്തിൽ 30ന് മൂക്കന്നൂർ മഹാദേവ ക്ഷേത്രത്തിൽ ലളിതാ സഹസ്ര നാമർച്ചനയും മാതൃസംഗമവും നടക്കും. രാവിലെ 9.30 ന് മേൽശാന്തി ഹരി നമ്പൂതിരി ഭദ്രദീപം തെളിക്കും. പുതുക്കരി സുരേന്ദ്രനാഥാണ് യജ്ഞാചാര്യൻ.11ന് പുഷ്പാഭിഷേകം.

മാതൃസംഗമത്തിൽ ജ്ഞാനാനന്ദ ആശ്രമത്തിലെ മാതാജി ദേവി സംഗമേശാനന്ദ സരസ്വതി അനുഗ്രഹ പ്രഭാഷണം നടത്തും. പുതുക്കരി സുരേന്ദ്രനാഥ്, മഹിളാ ഐക്യവേദി സംസ്ഥാന രക്ഷാധികാരി പി .ജി .ശശികല , ജില്ലാ പ്രസിഡന്റ് അമ്പിളി ഡി.നായർ, ജില്ലാ ജനറൽ സെക്രട്ടറി ശ്രീദേവി എന്നിവർ പ്രസംഗിക്കും. തുടർന്ന് കോട്ടയം ശ്രീകുമാർ നയിക്കുന്ന ഭജന.