 
വാഴമുട്ടം: എസ്.എൻ.ഡി.പി യോഗം 1540ാം നമ്പർ വാഴമുട്ടം ഇൗസ്റ്റ് ശാഖാ യോഗം വാർഷികവും കുടുംബസംഗമവും പത്തനംതിട്ട യൂണിയൻ പ്രസിഡന്റ് കെ.പത്മകുമാർ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് സി.എസ് പുഷ്പാംഗദൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി ഡി. അനിൽകുമാർ പ്രതിഷ്ഠാദിന സന്ദേശം നൽകി. വൈക്കം മുരളി പ്രഭാഷണം നടത്തി. യൂണിയൻ കൗൺസിലർ പി.കെ പ്രസന്നകുമാർ, ശാഖാ സെക്രട്ടറി ടി.എൻ.ഗോപിനാഥൻ, വൈസ് പ്രസിഡന്റ് കെ.പീതാംബരൻ, വനിതാസംഘം ശാഖാ സെക്രട്ടറി വിജയകുമാരി മോഹൻദാസ്, എൻ.സതീഷ് കുമാർ, പങ്കജാക്ഷിയമ്മ എന്നിവർ പ്രസംഗിച്ചു.