 
അടൂർ : സംസ്ഥാന ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ നടന്ന ജനചേതന യാത്രയ്ക്ക് അടൂരിൽ സ്വീകരണം നൽകി. ജില്ലാ സെക്രട്ടറി പി.ജെ.ആനന്ദനും ജില്ലാ പ്രസിഡന്റ് ഡോ. പി.ജെ.ഫിലിപ്പും ചേർന്ന് ജാഥയെ സ്വീകരിച്ചു. സാംസ്കാരിക സമ്മേളനം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു. അടൂർ താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് മുണ്ടപ്പള്ളി തോമസ് അദ്ധ്യക്ഷതവഹിച്ചു. ജാഥാ ക്യാപ്ടൻ വി.കെ.മധു സ്വീകരണം ഏറ്റുവാങ്ങി. ജി.കൃഷ്ണകുമാർ, ഡോ.പി.കെ.ഗോപൻ, എ.പി.ജയൻ, ടി.കെ.ജി നായർ, ആർ.ഉണ്ണികൃഷ്ണപിള്ള, ആർ.തുളസീധരൻ പിള്ള ,ഡി.സജി , ദിവ്യ റെജി മുഹമ്മദ്, ബി.സതികുമാരി, രാജപ്പൻ, കെ.ജി.വാസുദേവൻ, എൻ.ആർ.പ്രസാദ് ,വിനോദ് മുളമ്പുഴ, എസ്.മീരാ സാഹിബ് എന്നിവർ പ്രസംഗിച്ചു.