കോന്നി: മുറിഞ്ഞകൽ ജംഗ്ഷന് സമീപം കലുങ്കിന്റെ പണികൾ നടക്കുന്ന സ്ഥലത്തെ കുഴികൾക്ക് സമീപം അപകട സൂചനാ ബോർഡുകൾ സ്ഥാപിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. പുനലൂർ- മൂവാറ്റുപുഴ സംസ്ഥാന പാത വികസനത്തിന്റെ ഭാഗമായാണ് കലുങ്കുകൾ നിർമ്മിക്കുന്നതിന് കുഴികളെടുത്തത്. റോഡിന്റെ പകുതി ഭാഗത്ത് പണികൾ പൂർത്തിയായി. ഇതുവഴിയാണ് ഗതാഗതം . ബാക്കിയുള്ള ഭാഗത്തെ കുഴികളാണ് അപകട ഭീഷിണി ഉയർത്തുന്നത്.