
അടൂർ : താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിയുടെ ഒരു വർഷത്തെ നിയമ സേവന പ്രവർത്തനങ്ങളിൽ സഹായിക്കുന്നതിന് പാരാ ലീഗൽ വോളണ്ടിയർമാരെ തിരഞ്ഞെടുക്കുന്നതിന് സന്നദ്ധ സേവനത്തിൽ താല്പര്യമുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ലീഗൽ സർവീസസ് അതോറിറ്റി കാലാകാലങ്ങളിൽ നിശ്ചയിക്കുന്ന ഓണറേറിയം അല്ലാതെ ശമ്പളമോ മറ്റു പ്രതിഫലമോ ലഭിക്കുന്നതല്ല. അപേക്ഷകർ സാക്ഷരരായിക്കണം. മെട്രികുലേഷൻ അഭിലക്ഷണീയം. പേര് , വിലാസം, പഞ്ചായത്ത്, വിദ്യാഭ്യാസ യോഗ്യത, ഫോട്ടോ, ഫോൺ നമ്പർ എന്നിവ സഹിതമുള്ള അപേക്ഷ ജനുവരി 21ന് മുൻപായി അടൂർ താലൂക്ക് ലീഗൽ കമ്മിറ്റി ഒാഫീസിൽ ലഭിക്കണം. ഫോൺ : 94 00 95 52 41.