കോന്നി: ശിവഗിരി തീർത്ഥാടനത്തിന്റെ ഭാഗമായി ശിവഗിരി മഠത്തിന്റെ ശാഖയായ കുമളി ചക്കുപള്ളം ശ്രീനാരായണാശ്രമം സംഘടിപ്പിക്കുന്ന കിഴക്കൻ മേഖല ശിവഗിരി തീർത്ഥാടന പദയാത്രയ്ക്ക് എസ്.എൻ.ഡി പി യോഗം 83 -ാം നമ്പർ മലയാലപ്പുഴ ( പൊതീപ്പാട് ) ശാഖയിൽ സ്വീകരണം നൽകി. 200 പേർ അടങ്ങുന്നതാണ് തീർത്ഥാടക സംഘം. സത്‌സംഗം സ്വാമി ഗുരുപകാശ് നയിച്ചു. എസ്.എൻ.ഡി.പി യോഗം യൂണിയൻ പ്രസിഡന്റ് കെ പത്മകുമാർ പ്രഭാഷണം നടത്തി .ശാഖാ പ്രസിഡന്റ് പ്രസന്നൻ കുറിഞ്ഞിപ്പുഴ, സെക്രട്ടറി വിനോദ് പുളിമൂട്ടിൽ,വിനോദ് കടുവക്കുഴിയിൽ, അജി കാവുങ്കൽ, ശാന്തമ്മ പുളിമൂട്ടിൽ, എന്നിവർ നേതൃത്വം നൽകി. .