ലൂയി പാസ്ചറിന്റെ ജന്മദിനം
ലൂയി പാസ്ചർ എന്നു കേൾക്കുമ്പോൾ തന്നെ പേ വിഷ ബാധയ്ക്ക് മരുന്നു കണ്ടുപിടിച്ച ആൾ എന്നു കൊച്ചു കുട്ടികൾക്കുവരെ അറിയാം. അദ്ദേഹത്തിന്റെ ചരമദിനമായ സെപ്തംബർ 28 ലോക പേവിഷദിനമായി ആചരിക്കുന്നു. അദ്ദേഹത്തിന്റെ ജന്മദിനം ഡിസംബർ 27 ആണ്. 1822 ഡിസംബർ 27ന് ഫ്രാൻസിലെ ഡോലെയിലാണ് ലൂയി പാസ്ചർ ജനിച്ചത്. പേവിഷ ബാധയ്ക്കു മരുന്നു കണ്ടുപിടിച്ചതു കൂടാതെ സ്റ്റെറിലൈസേഷൻ, പാസ്ചുറൈസേഷൻ (പാലിനെ പ്രത്യേക താപനിലയിൽ തിളപ്പിച്ചു അണുവിമുക്തമാക്കുന്ന പ്രക്രിയ) കണ്ടുപിടിച്ചതും ലൂയി പാസ്ചർ ആണ്. കോളയ്ക്കും, കന്നുകാലികളെ ബാധിക്കുന്ന ആന്താക്സ് രോഗത്തിനും വാക്സിൻ വികസിപ്പിച്ചതും വിശ്വവിഖ്യാത ശാസ്ത്രജ്ഞൻ ലൂയി പാസ്ചർ തന്നെയായിരുന്നു.