പന്തളം : തോട്ടക്കോണം ഗവ. ഹയർസെക്കൻഡറി സ്‌കൂളിലെ ഹയർസെക്കൻഡറി നാഷണൽ സർവീസ് സ്‌കീം യൂണിറ്റിന്റെ സപ്തദിന സഹവാസ ക്യാമ്പ് ''വെളിച്ചം 2022'' മങ്ങാരം ഗവ: യു.പി.സ്‌കൂളിൽ തുടങ്ങി.പന്തളം നഗരസഭ കൗൺസിലർ സുനിതാ വേണു ഉദ്ഘാടനം ചെയ്തു . കൗൺസിലർ കെ.ആർ.വിജയാകുമാർ അദ്ധ്യക്ഷനായിരുന്നു . പ്രിൻസിപ്പൽ ഡോ.എൽ.മായ ,പി.ടി.എ പ്രസിഡന്റുമാരായ പി.ബാബു , കെ.എച്ച് .ഷിജു , പ്രഥമാദ്ധ്യാപിക ജിജി റാണി ,എൻ.എസ്.എസ് .പ്രോഗ്രാം ഓഫീസർ വി.ശ്രീജിത്ത് ,ഹന്ന എൻ.റാബീയ , മിഥുൻ.പി.മധു എന്നിവർ പ്രസംഗി​ച്ചു.