meeting
ജനചേതന യാത്രയിൽ ക്യാപ്ടൻ എം.എസ് മധു സംസാരിക്കുന്നു

റാന്നി: സംസ്ഥാന ലൈബ്രറി കൗൺസിൽ നടത്തുന്ന ദക്ഷിണമേഖലാ ജനചേതന യാത്രക്ക് റാന്നി താലൂക്ക് ലൈബ്രറി കൗൺസിൽ നേതൃത്വത്തില്‍ പെരുമ്പുഴയിൽ സ്വീകരണം നൽകി. സമ്മേളനം മുൻ എം.എൽ.എ രാജു ഏബ്രഹാം ഉദ്ഘാടനം ചെയ്തു.താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്‍റ് ടി.ശശിധരൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ലൈബ്രറി കൗൺസിൽ സെക്രട്ടറി എം.എസ് മധു,​ജാഥാ മാനേജർ ഡോ.പി.കെ ഗോപൻ,അംഗങ്ങളായ സംസ്ഥാന ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്‍റ് എ.പി ജയൻ,പ്രൊഫ ടി.കെ.ജി നായര്‍,ലീലാ ഗംഗാധരൻ,അഡ്വ.പി.കെ ഹരികുമാർ,ലൈബ്രറി കൗൺസിൽ സംസ്ഥാന കൗൺസിലംഗം എസ് ഹരിദാസ്,വി.ജി ആനന്ദൻ, എം.വി വിദ്യാധരൻ,പി.ആർ പ്രസാദ്,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് കെ.എസ് ഗോപി,ജില്ലാ പഞ്ചായത്തംഗം ജെസി അലക്സ്, ജില്ലാ ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവംഗം കോമളം അനിരുദ്ധൻ,ശിവൻകുട്ടി മാസ്റ്റർ,ടി.ജെ ബാബുരാജ് ബിനോയ് കുര്യാക്കോസ്,പ്രൊഫ.വി.ആർ വിശ്വനാഥൻ നായർ,ചന്ദ്രമോഹൻ റാന്നി എന്നിവർ പ്രസംഗിച്ചു.