
പത്തനംതിട്ട : കുടുംബശ്രീ ജില്ലാമിഷന്റെയും സാന്ത്വനം സുരക്ഷാ പ്രോജ്ക്ടിന്റെയും സംയുക്താഭിമുഖ്യത്തിൽ സെക്ഷ്വൽ മൈനോറിറ്റി ഫോറത്തിൽ ഉൾപ്പെട്ട അംഗങ്ങളുടെ ജില്ലാതല യോഗം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു. പന്തളം നഗരസഭ സി.ഡി.എസ് ചെയർപേഴ്‌സൺ വി.എ.രാജലക്ഷ്മി അദ്ധ്യക്ഷതവഹിച്ചു. വാർഡ് കൗൺസിലർ പന്തളം മഹേഷ് മുഖ്യപ്രഭാഷണം നടത്തി. സാന്ത്വനം സുരക്ഷാ പ്രോജക്ട് മാനേജർ വിജയാനായർ, സാന്ത്വനം പ്രൊജക്ട് ഡയറക്ടർ എം.സുജിത്ത് കുമാർ, സാന്ത്വനം ലീഗൽ അഡ്വൈസർ അഡ്വ. ജോമോൻ കോശി, കെ.അനന്തശിവൻ, സ്‌നേഹിതാ കൗൺസിലർ എൻ.എസ് ഇന്ദു എന്നിവർ സംസാരിച്ചു. ഡോ.ജോസഫ് ആന്റണി പോസിറ്റീവ് സൈക്കോളജി എന്ന വിഷയത്തിൽ മോട്ടിവേഷൻ ക്ലാസ് നയിച്ചു.