കൊടുമൺ: എസ്.എൻ.ഡി.പി യോഗം ഇടത്തിട്ട 277ാം ശാഖാ ഗുരുമന്ദിരത്തിൽ മണ്ഡലചിറപ്പ് മഹോത്സവം ഇന്ന് സമാപിക്കും. രാവിലെ ആറിന് ഗുരുദേവ കൃതികളുടെ ആലാപനം. തുടർന്ന് തിരുവല്ല എക്സൈസ് പ്രവന്റീവ് ഒാഫീസറുടെ പഠനക്ളാസ്, ഗുരുപൂജ. ഉച്ചകഴിഞ്ഞ് 3.30ന് കോട്ടയം നാഗമ്പടത്ത് നിന്ന് വരുന്ന ശിവഗിരി തീർത്ഥാടകർക്ക് സ്വീകരണം. വൈകിട്ട് ആറിന് ശ്രീനാരായണ സത്സംഗം, ദീപാരാധന.