കോന്നി: പ്രമാടം രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ കോന്നി കൾച്ചറൽ ഫോറത്തിന്റെ നേതൃത്വത്തിൽ നടന്നു വരുന്ന കോന്നി ഫെസ്റ്റിൽ ക്രിസ്മസ് സംഗമം നടന്നു. വിവിധ പ്രദേശങ്ങളിൽ നിന്നും എത്തിച്ചേർന്ന നൂറു കണക്കിന് കാഴ്ചക്കാർക്ക് പുത്തൻ അനുഭവമാകുന്ന വിധത്തിലാണ് ക്രിസ്മസ് സംഗമം അണിയിച്ചൊരുക്കിയത്. കുട്ടി ക്രിസ്മസ് പാപ്പമാർ വേദിയിൽ ക്രമീകരിച്ച കേക്ക് മുറിച്ച് സംഗമത്തിന് തുടക്കം കുറിച്ചു. കൾച്ചറൽ ഫോറം ചെയർമാൻ റോബിൻ പീറ്റർ ക്രിസ്മസ് സന്ദേശം നൽകി.