അടൂർ : എസ്.എൻ.ഡി.പി യോഗം അടൂർ യൂണിയന്റെ മൂന്നാമത് ശിവഗിരി പദയാത്ര 28ന് രാവിലെ 8.30ന് യൂണിയൻ ആസ്ഥാനമായ ടി.കെ. മാധവസൗധത്തിലെ പഞ്ചനില ഗുരുമന്ദിരത്തിന് മുന്നിൽ നിന്ന് പുറപ്പെടും. യൂണിയൻ പ്രാർത്ഥനാ ഹാളിൽ രാവിലെ 7.30ന് ചേരുന്ന സമ്മേളനം യോഗം കൗൺസിലർ പി.ടി.മന്മദൻ ഉദ്ഘാടനം ചെയ്യും. യൂണിയൻ ചെയർമാൻ അഡ്വ.എസ്.മനോജ് കുമാർ അദ്ധ്യക്ഷതവഹിക്കും. യൂണിയൻ കൺവീനർ അഡ്വ.മണ്ണടി മോഹൻ സ്വാഗതം പറയും. യോഗം കൗൺസിലർ എബിൻ ആമ്പാടിയിൽ പതാക ഏറ്റുവാങ്ങും. യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയംഗം ഷിബു കിഴക്കിടം, യൂത്ത്മൂവ്മെന്റ് യൂണിയൻ സെക്രട്ടറി സുജിത്ത് മണ്ണടി, സൈബർസേന കേന്ദ്രകമ്മിറ്റിയംഗം അശ്വിൻ പ്രകാശ് എന്നിവർ പ്രസംഗിച്ചു. വനിതാസംഘം യൂണിയൻ കൺവീനർ സുജാമുരളി കൃതജ്ഞതപറയും. യൂണിയൻ ആസ്ഥാനത്തുനിന്ന് രാവിലെ 8.30ന് പുറപ്പെടുന്ന പദയാത്ര വൈകിട്ട് 6.30ന് കൊട്ടാരക്കര യൂണിയൻ ആസ്ഥാനത്ത് സമാപിക്കും. രണ്ടാംദിവസം അവിടെ നിന്ന് പുറപ്പെട്ട് പരുത്തിയറ, പൂയപ്പള്ളി, അടുതല, കല്ലുവാതുക്കൽ വഴി ചാത്തന്നൂർ എസ്.എൻ.ഡി.പി യൂണിയൻ ആസ്ഥാനത്ത് സമാപിക്കും. 30ന് വൈകിട്ട് 6.30ന് മഹാസമാധിയിൽ എത്തി സമൂഹപ്രാർത്ഥന നടത്തി കാണിക്ക സമർപ്പണവും നടത്തും. പദയാത്രയ്ക്കുള്ള എല്ലാഒരുക്കങ്ങളും പൂർത്തിയായതായി യൂണിയൻ ചെയർമാൻ അഡ്വ.എസ്.മനോജ് കുമാറും യൂണിയൻ കൺവീനർ അഡ്വ. മണ്ണടി മോഹനും അറിയിച്ചു.