chittayam
ചന്ദനപ്പള്ളിയിൽ നടന്ന സംയുക്ത ക്രിസ്മസ് ആഘോഷം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്യുന്നു

കൊടുമൺ : ചന്ദനപ്പള്ളി പൗരവലിയുടെ നേതൃത്വത്തിൽ സംയുക്ത ക്രിസ്മസ് ആഘോഷം നടത്തി. ചന്ദനപ്പള്ളി പാലം ജംഗ്ഷനിൽ നിന്ന് ഫ്‌ളോട്ടുകളുടെയും ബൈക്ക് റാലിയുടെയും അകമ്പടിയോടെ നടന്ന ക്രിസ്മസ് റാലിയിൽ വിവിധ മതവിഭാഗങ്ങളിൽപ്പെട്ടവർ അണിനിരന്നു. ചന്ത മൈതാനത്ത് ആകാശ ദീപകാഴ്ചയും കരോൾ ഗാന മത്സരവും നടന്നു. പൊതു സമ്മേളനം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു. ഡോ.ജോർജ്ജ് വർഗീസ് കൊപ്പാറ ആദ്ധ്യക്ഷത വഹിച്ചു. ഫാ.ജോൺസൺ കല്ലിട്ടതിൽ കോർ എപ്പിസ്‌കോപ്പ സന്ദേശം നൽകി. ഫാ.ഷിജു ജോൺ, ജോയേം മാത്യൂസ്, ഫാ.ജേക്കബ് സജി, കൊടുമൺ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ ശ്രീധരൻ, ജോസ് പള്ളിവാതുക്കൻ, ലിബിൻ തങ്കച്ചൻലിസി റോബിൻസ്, പി.സതീഷ് കുമാർ, സെബിൻ ബാബു, ജോജി അങ്ങേവീട്ടിൽ, വിനയൻ ചന്ദനപ്പള്ളി, ബിനു ജോൺ, രാജു എം.ജോർജ്ജ് എന്നിവർ ആശംസകൾ അറിയിച്ചു. കൈപ്പട്ടൂർ കലാവേദി ചെണ്ട, വയലിൻ,ഫ്യൂഷൻ പരിപാടികൾ നടത്തി.