sathram
യജ്ഞ സമ്മേളനം ബ്രഹ്മ ശാസ്ത്ര വിശാരദ് മുല്ലപ്പള്ളി കൃഷ്ണൻ നമ്പൂതിരി ഉത്‌ഘാടനം ചെയ്തു സംസാരിക്കുന്നു

റാന്നി: അയ്യപ്പസത്ര വേദിയിൽ യജ്ഞ സമ്മേളനം നടന്നു. ബ്രഹ്മ ശാസ്ത്ര വിശാരദ് മുല്ലപ്പള്ളി കൃഷ്ണൻ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. സത്ര വേദി ഒരുക്കുന്നതിനായി ഭൂമി വിട്ടുനൽകിയ റാന്നി പാടിയറക്കാലായിൽ സുവർണകുമാരിയമ്മ, കൈമൂട്ടിൽ രാജേഷ് കെ.ബി, ഹാരിസൺ മാനേജിങ് ഡയറക്ടർ ബിജു പണിക്കർ തുടങ്ങിയവരെ ആദരിച്ചു. അയിരൂർ ജ്ഞാനാനന്ദാശ്രമം സ്വാമിനി സംഗമേശാനന്ദ സരസ്വതി, ശബരിമല മുൻ മേൽശാന്തി തിരുനാവായ് സുധീർ നമ്പൂതിരി, സത്രം ജനറൽ കൺവീനർ എസ് അജിത് കുമാർ, പ്രസിഡന്റ് പ്രസാദ് കുഴിക്കാലാ, ജനറൽ സെക്രട്ടറി ബിജുകുമാർ കുട്ടപ്പൻ, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ഗോപൻ ചെന്നിത്തല തുടങ്ങിയവർ പങ്കെടുത്തു,.