പത്തനംതിട്ട: ബാലസംഘത്തിന്റെ 84-ാ മത് സ്ഥാപക ദിനത്തോടനുബന്ധിച്ച് 28ന് അടൂരിൽ 25000 കുട്ടികളെ അണിനിരത്തി ഘോഷയാത്ര സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.വൈകിട്ട് 3ന് അടൂർ കെ.എസ്.ആർ.ടി.സി കോർണറിൽ നിന്ന് ഘോഷയാത്ര ആരംഭിക്കും. 4.15ന് പ്രശസ്ത മജീഷ്യൻ ഗോപിനാഥ് മുതുകാട് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും. ബാലസംഘം സംസ്ഥാന പ്രസിഡന്റ് ബി.അനുജ, സംസ്ഥാന കോർഡിനേറ്റർ എം.രൺധീഷ്, കെ.പി.ഉദയഭാനു, രാജു എബ്രഹാം , അമൽ സുരേഷ് , ടി. ഡി. ബൈജു , പി .ബി. ഹർഷകുമാർ , പി. വി. സതീഷ്‌കുമാർ തുടങ്ങിയർ പങ്കെടുക്കും . വാർത്താ സമ്മേളനത്തിൽ ജില്ലാ സെക്രട്ടറി അഭിജിത്ത് സജീവ്, ജില്ലാ പ്രസിഡന്റ് വി.കെ നീരജ ,അമൽ പി.എസ്, ആർ.അജിത്ത്കുമാർ.,പി. വിനീഷ്, എസ്.അഭിനവ് എന്നിവർ പങ്കെടുത്തു.