തിരുവല്ല: ശ്രീവല്ലഭ ക്ഷേത്രത്തിലെ ധർമ്മശാസ്താ നടയിൽ 41 ദിവസമായി നടന്നുവന്ന മണ്ഡല ചിറപ്പ് മഹോത്സവത്തിന്റ സമാപനം ഇന്ന് വിശേഷാൽ പൂജയോടെ സമാപിക്കും. രാവിലെ 6ന് നെയ്യഭിഷേകം, 8 മുതൽ ഭാഗവതപാരായണം, വൈകിട്ട് ഗോവിന്ദൻ കുളങ്ങര ക്ഷേത്രത്തിൽ നിന്നും ശ്രീവല്ലഭ ക്ഷേത്രത്തിലേക്ക് പുഷ്പ ഘോഷയാത്ര, 6.45ന് പുഷ്‌പാഭിഷേകം.7ന് ദീപാരാധനയ്ക്കുശേഷം പ്രസാദവിതരണവും കരിമരുന്ന് പ്രയോഗവും ഉണ്ടായിരിക്കും. പ്രവാസി വ്യവസായി കെ.പി.വിജയൻ നേതൃത്വം നൽകും.