പത്തനംതിട്ട: ഇലന്തൂർ സിപാസ് സി.ടി. ഇ ബാച്ച് ബി. എഡ് വിദ്യാർത്ഥികളുടെ അഞ്ചു ദിവസത്തെ കമ്മ്യൂണിറ്റി ലിവിംഗ് ക്യാമ്പ് നാളെ മുതൽ ജനുവരി 1 വരെ ഇലന്തൂർ സിപാസ് കോളേജ് ഒഫ് ടീച്ചർ എഡ്യുക്കേഷനിൽ നടക്കും. നാളെ രാവിലെ 10 ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂർ ശങ്കരൻ ഉദ്ഘാടനം ചെയ്യും. പ്രിൻസിപ്പൽ ഡോ. സാറാമ്മ ജോയി അദ്ധ്യക്ഷത വഹിക്കും. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മേഴ്‌സി മാത്യൂ മുഖ്യ പ്രഭാഷണം നടത്തും. ക്യാമ്പ് കോർഡിനേറ്റർ എസ്. ശ്രീകുമാർ , പി. ഇന്ദിര, പ്രസാദ് മാത്യു, ആർ. സുലോചന. , റിന്റു ബെന്നി, ക്യാമ്പ് ലീഡർ ജെറിൻ ആന്റണി എന്നിവർ സംസാരിക്കും. 31 ന് റാങ്ക് ജേതാക്കൾക്കുള്ള അവാർഡ് വിതരണം മന്ത്രി വീണാജോർജ് നിർവഹിക്കും. പ്രൊഫ. ടി. കെ. ജി നായർ മുഖ്യ പ്രഭാഷണം നടത്തും. സിപാസ് ഡയറക്ടർ പ്രൊഫ. പി. ഹരിക്യഷ്ണൻ അദ്ധ്യക്ഷത വഹിക്കും.
ജനുവരി 1 ന് രാവിലെ 10 ന് സമാപന സമ്മേളനം ആന്റോ ആന്റണി എം. പി ഉദ്ഘാടനം ചെയ്യും