തിരുവല്ല: കിടപ്പു രോഗികളുടെ പരിചരണത്തിനായി കനിവ് പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സംഘടിപ്പിക്കുന്ന കനിവ് കലാസന്ധ്യ ഇന്ന് വൈകിട്ട് 6ന് തിരുവല്ല പബ്ലിക് സ്റ്റേഡിയത്തിൽ നടക്കും. നിയമസഭാ സ്പീക്കർ എ.എൻ.ഷംസീർ, ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, മന്ത്രിമാരായ വി.എൻ വാസവൻ, വീണാ ജോർജ്, എം.എൽ.എ.മാരായ കെ.കെ.ഷൈലജ,സജി ചെറിയാൻ,മാത്യു ടി.തോമസ്, തിരുവിതാംകൂർ ദേവസ്വംബോർഡ് പ്രസിഡന്റ് അഡ്വ.കെ.അനന്തഗോപൻ, ജില്ലാ കളക്ടർ ദിവ്യ എസ്.അയ്യർ,പി.ആർ.പി.സി. ജില്ലാ രക്ഷാധികാരി കെ.പി.ഉദയഭാനു, ചെയർമാൻ പി.ബി.ഹർഷകുമാർ, മുൻ എം.എൽ.എ.രാജു ഏബ്രഹാം എന്നിവർ പ്രസംഗിക്കും. സ്റ്റീഫൻ ദേവസി, സിത്താര കൃഷ്ണകുമാർ, ഹരിശങ്കർ എന്നീ കലാകാരൻമാർ പങ്കെടുക്കും.