പന്തളം: സംഘർഷത്തിൽ സമാധാനം ഉളവാക്കുന്നതും ദുഃഖത്തിൽ ആശ്വാസം നൽകുന്നതുമാണ് ക്രിസ്മസിന്റെ സന്ദേശമെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. യുണൈറ്റഡ് ക്രിസ്ത്യൻ ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തിലും സമീപ പ്രദേശ ങ്ങളിലുള്ള എപ്പിസ്‌കോപ്പൽ സഭകളുടെയും സന്നദ്ധ സംഘടനകളുടെയും സഹകരണത്തിലും പന്തളത്ത് നടന്ന സംയുക്ത ക്രിസ്മസ് റാലിയോടനുബന്ധിച്ചുള്ള പൊതു സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ജോൺ ഡാനിയൽ കോർ എപ്പിസ്‌കോപ്പ അദ്ധ്യക്ഷത വഹിച്ചു. ഡോ. മാത്യൂസ് മാർ തീമോത്തിയോസ് മെത്രാപ്പോലീത്ത അനുഗ്രഹ പ്രഭാഷണം നടത്തി. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ആദരിക്കലും ക്രിസ്മസ് സന്ദേശവും നൽകി . ഡോ. നൈനാൻ വി.ജോർജ് , സന്തോഷ് നെടുങ്ങോട് എന്നിവർ പ്രസംഗിച്ചു.. മുട്ടാർ ജംഗ്ഷനിൽ നിന്ന് ആരംഭിച്ച സംയുക്ത ക്രിസ്മസ് റാലി പന്തളം സി.ഐ.എസ്. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു.