
പത്തനംതിട്ട:കെ.ജി.ഒ.യു സംസ്ഥാന പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട എ. അബ്ദുൾ ഹാരിസിന് ഡി.സി.സി ഓഫീസിൽ സ്വീകരണം നൽകി. ഡി.സി.സി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ ഉദ്ഘാടനം ചെയ്തു.
ഡി.സി.സി ഭാരവാഹികളായ അനിൽ തോമസ്, രഘുനാഥ് കുളനട, കെ.ജി.ഒ.യു സംസ്ഥാന വൈസ് പ്രസിഡന്റ് പി.ഐ സുബൈർകുട്ടി, ജില്ലാ സെക്രട്ടറി പി. രാമചന്ദ്രൻ നായർ, ജില്ലാ ട്രഷറർ മുഹമ്മദ് സാലി, ജില്ലാ കമ്മിറ്റി അംഗം കെ. ബിജു, അസംഘടിത തൊഴിലാളി കോൺഗ്രസ് ജില്ലാ പ്രസിഡന്റ് നഹാസ് പത്തനംതിട്ട തുടങ്ങിയവർ സംസാരിച്ചു.