 
ചെങ്ങന്നൂർ: ചെറിയനാട് എസ്.എൻ ട്രസ്റ്റ് ഹയർ സെക്കൻഡറി സ്കൂളിലെ സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പദ്ധതിയുടെ നേർവഴി എന്ന പേരിലുള്ള മൂന്ന് ദിവസത്തെ ക്യാമ്പ് ആരംഭിച്ചു. ചെങ്ങന്നൂർ മുൻസിഫ് മജിസ്ട്രേറ്റ് രാഖി എസ്.ഉദ്ഘാടനം ചെയ്തു.പി.ടി.എ പ്രസിഡന്റ് സീമ ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ജിജി ഐപ്പ് മാത്യു ക്യാമ്പ് സന്ദേശം നൽകി. പി.ടിഎ പ്രസിഡന്റ് രാജൻ തയ്യിൽ, ഹെഡ്മിസ്ട്രസ് കൃഷ്ണകുമാരി കെ.എ, എസ്.ഐ അജി പ്രസാദ് ഗൈഡ് ക്യാപ്റ്റ സ്മിത എസ്, എസ്.പി.സി എ.സി.പി.ഒ ശ്രീലത പിജി എന്നിവർ പ്രസംഗിച്ചു. പ്രിൻസിപ്പൽ ബിജു.ജെ സ്വാഗതവും എസ്.പി.സി സി.പി. ഒ ബി. ബാബു നന്ദിയും പറഞ്ഞു. ക്യാമ്പ് 28ന് വൈകിട്ട് സമാപിക്കും.