കോന്നി : തങ്ക അങ്കി ഘോഷയാത്ര കാണാനായി റോഡ് കുറുകെ കടക്കുന്നതിനിടെ നിയന്ത്രണം വിട്ട് വന്ന കാർ ഇടിച്ച് മൂന്ന് പേർക്ക് പരിക്കേറ്റു. തെങ്ങുംകാവ് കല്ലുവിളയിൽ വീട്ടിൽ അനിത സദാനന്ദൻ(49) ,അനുശ്രീ(8),ആദിശ്രീ(7) എന്നിവർക്കാണ് പരിക്കേറ്റത്. പൊലീസെത്തിയാണ് ഇവരെ ആശുപത്രിയിൽ എത്തിച്ചത്. കാർ നിറുത്താതെ പോയതായി പരിക്കേറ്റവർ പറഞ്ഞു. പൊലീസ്അന്വേഷണം ആരംഭിച്ചു.