ചെങ്ങന്നൂർ: പാണ്ടനാട് പഞ്ചായത്തിൽ കരാർ അടിസ്ഥാനത്തിൽ പ്രോജക്ട് അസിസ്റ്റന്റിന്റെ ഒരു ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. മൂന്ന് വർഷത്തെ ഡി.സി.പി,ഡി.സി.എ ആൻഡ് ബിസിനസ് മനേജ്‌മെന്റ് പാസായിരിക്കണം. അല്ലെങ്കിൽ ബിരുദത്തിനൊപ്പം ഒരു വർഷത്തിൽ കുറയാതെയുള്ള അംഗീകൃത ഡി.സി.എ, പി.ജി.ഡി.സി.എ പാസായിരിക്കണം. ജനുവരി ഏഴിനകം അപേക്ഷേ സമർപ്പിക്കണം. വിവരങ്ങൾക്ക് പഞ്ചായത്ത് ഓഫീസുമായി ബന്ധപ്പെടാം.