ചെങ്ങന്നൂർ: ചെങ്ങന്നൂർ ബാർ അസോസിയേഷന്റെ ക്രിസ്മസ് ആഘോഷം ഹൈക്കോടതി ജഡ്ജ് അലക്സാണ്ടർ തോമസ് ഉദ്ഘാടനം ചെയ്തു. ബാർ അസോസിയേഷൻ പ്രസിഡന്റ് ആർ.രവീന്ദ്രനാഥ് അദ്ധ്യക്ഷനായി. ജില്ലാ ജഡ്ജിമാരായ ജോണി സെബാസ്റ്റ്യൻ, ഹഫീസ് മുഹമ്മദ്, സബ ്ജഡ്ജ് വീണ, മജിസ്‌ട്രേറ്റ് എസ്.ആർ.പാർവതി, മുൻസിഫ് എസ്. രാഗി, ജോസഫ് ജോർജ്, മുഹമ്മദ് റാഫി,അശോക് എസ്. പിള്ള എന്നിവർ പ്രസംഗിച്ചു.
വെണ്മണി: വെണ്മണി സെയ്ന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിലെ ക്രിസ്തുമസ് ആഘോഷവും പൊതുസമ്മേളനവും ശാമുവേൽ കുറ്റിക്കാട്ട് കോർ എപ്പിസ്‌ക്കോപ്പാ ഉദ്ഘാടനം ചെയ്തു. ഫാ.തോമസ് ജോസഫ് അദ്ധ്യക്ഷത വഹിച്ചു.
ചെങ്ങന്നൂർ: നഗരസഭ 23-ാം വാർഡ് കുടുംബശ്രീ എ.ഡി.എസിന്റെ സഹകരണത്തോടെ വാർഡുതല കമ്മിറ്റി സംഘടിപ്പിച്ച ക്രിസ്മസ് പുതുവത്സരാഘോഷങ്ങൾ സജി ചെറിയാൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ കെ. ഷിബുരാജൻ അദ്ധ്യക്ഷത വഹിച്ചു.